സിനിമ രംഗത്ത് വനിതകൾ നേരിടുന്ന ലിംഗവിവേചനം അടക്കമുള്ള പ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമര്‍പ്പിക്കും. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് തൊഴിൽ സുരക്ഷയും മതിയായ വേതനവും ഉറപ്പാക്കുന്നതിന് നടപടി വേണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടാകും.
ജസ്റ്റിസ് ഹേമക്കു പുറമെ നടി ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപംകൊണ്ട വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് ഈ കമ്മീഷൻ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരം ഒരു കമ്മീഷൻ. ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം കമ്മീഷൻ റിപ്പോർട്ട് കൈമാറും.
Content Highlight: justice hema commission to submit report on December-31