സംയുക്ത സേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റു

bipin rawat

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. രാഷ്ട്രിയത്തിൽ നിന്നും അകന്നാണു പ്രവർത്തിക്കുന്നതെന്നും അധികാരത്തിൽ ഇരിക്കുന്ന ഗവൺമെന്‍റിൻ്റെ നിര്‍ദ്ദേശ പ്രകാരം മാത്രമായിരിക്കും പ്രവർത്തനമെന്നും ചുമതലയേറ്റ ശേഷം ബിപിൻ റാവത്ത് പറഞ്ഞു.

നാവികസേനയും വ്യോമസേനയും കരസേനയും ഇനി ഒരു ടീമുകളായി നിന്നുകൊണ്ടാണ് പ്രവർത്തിക്കുന്നത്. പ്രതിരോധ സേനകളുടെ സമ്പൂർണ്ണ വികസനത്തിന് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് കരസേനക്ക് നൽകിയ യാത്രയയപ്പില്‍ അദ്ദേഹം പറഞ്ഞു. സംയുക്ത സേനാ മേധാവി എന്ന പദവി വഹിക്കുന്ന ആദ്യ ഓഫീസർ കൂടെയാണ് ബിപിൻ റാവത്ത്. മൂന്നു വർഷക്കാലമാണ് കാലാവധി.

കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബിപിൻ റാവത്തിനെ സംയുക്ത സേനാ മേധാവിയായി തിരഞ്ഞെടുത്തത്. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ബിപിന്‍ റാവത്ത് നടത്തിയ രാഷ്ട്രീയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികള്‍ രംഗത്തുവന്നിരുന്ന. എന്നാൽ ബിപിൻ റാവത്തിൻ്റെ പ്രസ്താവന രാഷ്ട്രിയവത്ക്കരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു കരസേന.

Content highlights: Bipin Rawat named India’s first chief defense staff