പൗരത്വ നിയമത്തെ വീണ്ടും പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഒരു വിലയുമില്ലെന്നും വെറുതെ സമയം കളയുകയാണ് നിയമസഭ ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. പൗരത്വപ്രശ്നം പൂര്‍ണമായും കേന്ദ്രവിഷയമാണ്. എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോട് വിരോധമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഉപകാരപ്രദമായ കാര്യങ്ങള്‍ സംസ്ഥാനത്തിനായി ചെയ്യേണ്ട സമയമാണ് ഇങ്ങനെ വെറുതെ കളയുന്നതെന്നും ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
Content Highlight: Kerala governor against anti caa resolution