മുംബൈ ഭീകരാക്രമണം സിനിമയാകുന്നു

mumbai attack film

രാജ്യത്തെ ഞെട്ടിച്ച 2008 ലെ മുംബൈ ഭീകരാക്രമം സിനിമയാകുന്നു.
മലയാളത്തിലാണ് സിനിമ ചിത്രീകരിക്കുന്നത്. ‘ദി അൺടോള്‍ഡ് സ്‌റ്റോറി ഓഫ് എ ലയണ്‍ ഹാര്‍ട്ടഡ് ഏഞ്ചല്‍’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മുംബൈയില്‍ ജോലി ചെയ്യുന്ന ഒരു നഴ്‌സിന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ലോനപ്പൻ്റെ മാമ്മോദീസയ്ക്ക് ശേഷം പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനർ ഒരുക്കുന്ന ചിത്രമാണിത്.

ഷിനോസ് മാത്യു, ബാദുഷ, സിബി ചാവറ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലെയും ഹിന്ദിയിലെയും വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകും.
2008 നവംബര്‍ മാസത്തിലാണ് രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഭീകരാക്രമണം നടന്നത്. നവംബര്‍ 26-ന് തുടങ്ങിയ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് നവംബര്‍ 29-ന് ഇന്ത്യന്‍ സൈന്യം അക്രമികളെ വധിക്കുന്നതുവരെ നീണ്ടു നിന്നു. 22 വിദേശികളടക്കം 195 ആളുകളാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്.

cotent highlights: malayalam movie based on Mumbai terrorist attack