ബിഡിജെഎസ് നേതാവ് സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു

subash vasu

ബി ഡി ജെ എസ് നേതാവ് സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു. ബിഡിജെഎസ്സിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനുമായുളള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെയിലാണ് രാജി. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായ്ക്ക് അയച്ചു.

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു.
എസ്എന്‍ഡിപിയില്‍ വിമത നീക്കം ശക്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചു വിട്ടിരുന്നു. രേഖകള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഇയാള്‍ക്കെതിരെ താലൂക്ക് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

2018 യിലാണ് സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡിൻ്റെ തലപ്പത്ത് എത്തിയത്.  ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത്‌ ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവി.

cotent highlights: subash vasu resigned from the position of spices board chairman