കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന്‍ ആത്മഹത്യ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്നാണ് അധ്യാപകന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം.
റിട്ടയേര്‍ഡ് അധ്യാപകനായ അറുപത്തിയഞ്ച് വയസുള്ള മുഹമ്മദലിയാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിൻറെയും പിതാവിൻറെയും പേരിലുള്ള പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഇതിനോടകം ഈ വിഷയത്തിൽ ഉയർന്നിരുന്നു. മുഹമ്മദലിക്ക് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതിൽ ആശങ്കയുണ്ടായിരുന്നുവെന്നും അതിൽ മനംനൊന്താണ് ആത്മഹത്യയിലേക്ക് എത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
Content highlights: concerns about CAA, Retd. teacher commits suicide in Kozhikode