ആളിക്കത്തുന്ന വീടിനു മുമ്പില്‍ നിന്നും തീയണക്കാതെ അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്

Detroit fire fighters

അമേരിക്കയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ തീ ആളിക്കത്തുന്ന വീടിനു മുമ്പില്‍ നിന്ന് ഫോട്ടോയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം.‘ഡെട്രോയിറ്റ് ഫയര്‍ ഇന്‍സിഡെൻ്റസ്’ എന്ന ഫേസ്ബുക്ക് പേജില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ എടുത്ത് പോസ്റ്റ് ചെയ്ത ചിത്രമാണ് പിന്നീട് വിവാദമായത്.

അമേരിക്കയിലെ ഡെട്രോയിറ്റ് സിറ്റി ഫയര്‍ സേനാംഗങ്ങള്‍ക്കെതിരെയാണ് മിഷിഗണ്‍ അഗ്നിശമന വിഭാഗം അന്വേഷണം പ്രഖ്യാപിച്ചത്. ’പുതുവര്‍ഷത്തില്‍ ഒരു സെല്‍ഫി എടുക്കാനായി ഒരു നിമിഷം എടുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്തത്. തീയണക്കാതെ ഫോട്ടോയെടുക്കുന്ന സേനാംഗങ്ങളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായി മാറിയത്.

വൻ വിവാദമായത്തോടെ ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തു. സഹപ്രവര്‍ത്തകൻറെ വിരമിക്കല്‍ ആഘോഷമാക്കുന്നതിനാണ് ചിത്രം എടുത്തതെന്നും ചിത്രത്തില്‍ കാണുന്ന വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി ഡെട്രോയിറ്റ് സിറ്റി ഫയര്‍ അധികൃതര്‍ രംഗത്തെത്തി. എന്നാല്‍ ജീവനക്കാരുടെ പ്രവര്‍ത്തി അനുചിതവും ഉദ്യോഗത്തിന് നിരക്കാത്തതാണെന്നും ഡെട്രോയിറ്റ് ഫയര്‍ കമ്മീഷണര്‍ എറിക് ജോണ്‍സ് പറഞ്ഞു.

Content highlight: firefighters investigated group photo outside burning home