ആരാധകരില്‍ ആകാംക്ഷയുണര്‍ത്തി ‘പൊന്നിയിന്‍ സെല്‍വന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ponniyil selvan

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഐശ്വര്യ റായി, അമിതാഭ് ബച്ചന്‍, വിക്രം, ജയം രവി, കാര്‍ത്തി, പാര്‍ത്ഥിപന്‍, സത്യരാജ്, ലാല്‍ എന്നിങ്ങനെ വന്‍താരനിരയാണ്  ചിത്രത്തില്‍ അണിനിരക്കുന്നത്. 100 ദിവസം നീളുന്ന ഷൂട്ടിംഗ് തായ്ലാൻറിൽ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയായി വരുകയാണ്.image.png

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അരുള്‍മൊഴിവര്‍മ്മന്‍ അഥവാ രാജ രാജ ചോളന്‍ ഒന്നാമൻ്റെ കഥ പറയുന്ന ചിത്രത്തില്‍ വിക്രമാണ് നായകനായി എത്തുന്നത്. ലൈക്ക പ്രോഡക്ഷനും മണിരത്‌നത്തിൻ്റെ ബാനറായ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങള്‍ എഴുതുന്നത് വൈരമുത്തുവാണ്.

Content Highlights: mani Ratnam new movie ponniyil selvan first look poster released