മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാരിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. സുപ്രധാന വകുപ്പുകളില്‍ മിക്കതും എന്സിപിക്കാണുള്ളത്. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു കൊണ്ടുള്ള പട്ടികയ്ക്ക് ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരി അംഗീകാരം നല്കി. ഇതുപ്രകാരം ഉദ്ധവ് താക്കറെയുടെ മകനും വറോളി എം.എൽ.എയുമായ ആദിത്യ താക്കറെക്ക് വിനോദസഞ്ചാരവും പരിസ്ഥതി വകുപ്പും ലഭിക്കും. ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന് ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളുടെ ചുമതലയായിരിക്കും ഉണ്ടാവുക.
എൻ.സി.പിയിലെ അനിൽ ദേശ്മുഖായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്. സേനയിലെ ഏക മുസ്ലിം എം.എൽ.എയായ അബ്ദുൽ സത്താറിന് റവന്യ വകുപ്പിലെ സഹമന്ത്രിസ്ഥാനവും, മുതിർന്ന കോൺഗ്രസ് നേതാവ് ബാലേസാഹിബ് തോറാട്ടിന് റവന്യു വകുപ്പും സേനയിലെ ഏകനാഥ് ഷിൻഡെക്ക് നഗര വികസ വകുപ്പും ലഭിക്കും. നവംബർ 28നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. ഡിസംബർ 30നായിരുന്നു മഹാരാഷ്ട്രയിലെ ആദ്യഘട്ട മന്ത്രിസഭാ വികസനം.