ഡയമണ്ട് ആകൃതിയിലുള്ള റിയർ ക്യാമറ സംവിധാനത്തോടെ എത്തുന്ന വിവോ S1 പ്രൊ ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വിവോയുടെ “S” സീരിസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ്. 48-മെഗാപിക്സലുള്ള പ്രൈമറി ക്യാമറ,18W ഡ്യൂവൽ എഞ്ചിൻ, 8 ജിബി റാം, വാട്ടർഡ്രോപ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ച് എന്നീ ഫീച്ചറുകളുമായി വരുന്ന വിവോ S1 പ്രൊ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സെൻസറോടുകൂടിയാണ് വിവോ S1 പ്രൊയുടെ ആഗമനം.
വിവോ S1 പ്രോയുടെ സിംഗിൾ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 19,990 രൂപയാണ്. മിസ്റ്റിക് ബ്ലാക്ക്, ജേസി ബ്ലൂ, ഡ്രീമി വൈറ്റ് കളർ എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് വാങ്ങാനാവുക. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്, ആമസോൺ തുടങ്ങി എല്ലാ പ്രധാന ഓൺലൈൻ സ്റ്റോറുകളിലും ഓഫ്ലൈൻ സ്റ്റോറുകളിലും ഹാൻഡ്സെറ്റ് ലഭ്യമാക്കിയിട്ടുണ്ട്.
ലോഞ്ചിൻറെ ഭാഗമായി വിവോ S1 പ്രൊ ഹാൻഡ്സെറ്റ് ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് പത്ത് ശതമാനം ക്യാഷ്ബാക്കും ഒറ്റ തവണ ഫ്രീ സ്ക്രീൻ റീപ്ലേസ്മെൻ്റ് സൗകര്യവും ലഭിക്കും. ഓഫ്ലൈൻ പർച്ചേസിലും ഈ ആനുകൂല്യങ്ങൾ ലഭിക്കും. പക്ഷെ ഓൺലൈൻ കസ്റ്റമേഴ്സിന് ജനുവരി 31 വരെ സ്ക്രീൻ റീപ്ലേസ്മെൻ്റ് സൗകര്യവും, ജനുവരി 31 വരെ വാലിഡിറ്റിയുള്ള 12,000 രൂപ വരെ വില വരുന്ന ജിയോ ഓഫറുകളും ലഭിക്കും. ഇതിനുപുറമെ ക്രെഡിറ്റ് കാർഡ് ഇഎംഐ പർച്ചേസിലും ഒമ്പത് മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ പർച്ചേസിലും ഐസിഐസിഐ ബാങ്കിൻറെ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
ഡ്യൂവൽ-സിം (നാനോ) വിവോ S1 പ്രൊ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത് ഫൺടച്ച് OS 9.2 ഉള്ള ആൻഡ്രോയിഡ് 9 പൈയിലാണ്. 6.38-ഇഞ്ചുള്ള ഫുൾ-HD+ (1080×2340 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഹാൻഡ്സെറ്റിനുള്ളത്. 19.5:9 ആസ്പെക്ട് അനുപാതം. 8 ജിബി റാമുമായി പെയർ ചെയ്തിട്ടുള്ള ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 665 SoC യാണ് ഫോണിന് ശക്തി പകരുന്നത്.
ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് വിവോ S1 പ്രൊയിലുള്ളത്. 48-മെഗാപിക്സലുള്ള പ്രൈമറി സെൻസർ + 8-മെഗാപിക്സൽ സെക്കണ്ടറി സെൻസർ + രണ്ട് 2-മെഗാപിക്സൽ സെൻസറുകൾ എന്നിവയടങ്ങുന്നതാണ് ക്യാമറ സജ്ജീകരണം. വീഡിയോകൾ എടുക്കുമ്പോൾ നല്ല ക്വളിറ്റി ഉറപ്പുവരുത്താനായി ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) സംവിധാനവുമുണ്ട്. മുൻഭാഗത്ത് സെല്ഫികൾക്കായി 32-മെഗാപിക്സലുള്ള സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. AI ഫേസ് ബ്യൂട്ടി, HDR, AI പോർട്രൈറ്റ് ലൈറ്റിംഗ്, ഗ്രൂപ്പ് സെൽഫി തുടങ്ങിയ ഫിൽറ്റർ സംവിധാനങ്ങളും സെൽഫി ക്യാമറയിലുണ്ട്.
128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് വിവോ S1 പ്രൊ ഹാൻഡ്സെറ്റിനുള്ളത്. 4G വോൾട്ടെ, വൈഫൈ (ഡ്യൂവൽ-ബാൻഡ്), ബ്ലൂടൂത്ത് v5.0, GPS/ A-GPS, USB ടൈപ്പ്-സി പോർട്ട് തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും സ്മാർട്ഫോണിലുണ്ട്. ആക്സലെറോമീറ്റർ, ആമ്പിയൻ്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയ സെൻസറുകളും ഹാൻഡ്സെറ്റിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഹാൻഡ്സെറ്റിലുണ്ട്. 4,500mAh ബാറ്ററിയാണ് വിവോ ഈ ഹാൻഡ്സെറ്റിൽ നൽകിയിരിക്കുന്നത്. 18W ഡ്യൂവൽ എഞ്ചിൻ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്.
Content highlight; vivo s1 pro with 4500mAh battery with quad rear camera setup launched in indian market