നിവിന്‍ പോളി- രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

thuramukham

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നിവിൻ പോളി തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. Image may contain: 1 person, sky and outdoor

‘കമ്മട്ടിപ്പാടം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുറമുഖം. ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

തെക്കേപ്പാട്ട് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോനി’ലൂടെ ആരാധകരെ ഞെട്ടിച്ച നിവിന്‍ പോളി വീണ്ടുമൊരു ശക്തമായ കഥാപാത്രവുമായി എത്തുന്നത് ‘തുറമുഖ’ത്തിലൂടെയാണ്.

Content highlights: The first look poster of Thuramukham has released