ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല ക്യാമ്പസിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജെഎന്‍യുവില്‍ വിദ്യാർത്ഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എ.ബി.വി.പിക്കാര്‍ തയ്യാറായെന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ക്യാമ്പസുകളിൽ രക്തം വീഴ്ത്തുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് സംഘപരിവാർ ശക്തികൾ പിൻമാറണം. വിദ്യാർത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാൽ നല്ലതാണെന്നും പിണറായി വിജയന് ഓര്‍മ്മിപ്പിച്ചു.
ഇതിനിടെ ജെഎന്‍യുവില്‍ ഇന്നലെയുണ്ടായ ആക്രണമുവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്പസിനു പുറത്തുളളവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
content highlights: Pinarayi Vijayan response on the attack of JNU college