റിയൽ‌മി X50 5G ഫോണുകൾ നാളെ പുറത്തിറങ്ങുന്നു

realme X5 5G

റിയൽമിയുടെ ഏറെ കാത്തിരിക്കുന്ന 5 ജി സ്മാർട്ഫോണായ റിയൽമി X50 നാളെ പുറത്തിറങ്ങും. സ്നാപ്ഡ്രാഗൺ 765G SoC പ്രോസസറിലാണ് റിയൽമി x50 സ്മാർട്ഫോൺ പ്രവർത്തിക്കുക. ഡ്യൂവൽ-ലെൻസ് സെൽഫി ക്യാമറ സജ്ജീകരണം, VOOC 4.0 ചാർജിങ്, 5ജി കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

6.67-ഇഞ്ചുള്ള LCD പാനലാണ് ഫോണിനുണ്ടാവുക. FHD+ റസല്യൂഷനും, 120Hz റിഫ്രഷ് റേറ്റും ഹാൻഡ്സെറ്റിനുണ്ടാവും. ഓപ്പോയുടെ ഓപ്പോ റെനോ 3 സ്മാർട്ഫോണുമായാണ് റിയൽമി x50 വിപണിയിൽ മത്സരിക്കുക. ക്വാഡ് ക്യാമറ സംവിധാനമാണ് ഫോണിലുണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. 64-മെഗാപിക്സലുള്ള പ്രൈമറി ക്യാമറ, 8-മെഗാപിക്സലുള്ള അൾട്രാ വൈഡ് ലെൻസ്, 13-മെഗാപിക്സലുള്ള 5x ഹൈബ്രിഡ് സൂമുള്ള സെൻസർ, 2-മെഗാപിക്സലുള്ള സൂപ്പർ മാക്രോ ലെൻസ് എന്നിവയാണ് ക്യാമറ സെറ്റിങ്‌സിലുണ്ടാവുക.

റിയൽ‌മി എക്സ് 50 ന് ചൈനയിൽ വില 2,799 ആണ് (ഏകദേശം 28,000 രൂപ). 6 ജിബിയുടെ കൂടാതെ 8 ജിബിയുടെ റാം വേരിയൻ്റുകളിലാവും ഈ ഫോണുകൾ വിപണിയിൽ എത്തുക. എന്നാൽ നിലവിൽ ഇന്ത്യൻ വിപണിയിൽ 5ജി സപ്പോർട്ട് ആകില്ല. റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിൻറെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത്.

Content highlight; Realme X50 5G launching tomorrow onwards