ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

golden globe awards announced

ഓസ്കറിലേക്കുള്ള ആദ്യ ചവിട്ടുപടിയായി എഴുപത്തേഴാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡ്രാമാ വിഭാഗത്തില്‍ 1917 ആണ് മികച്ച ചിത്രം. 1917 ലൂടെ സാം മെന്‍ഡസിനെ തേടി മികച്ച സംവിധായകന്‍ പുരസ്കാരവും എത്തി. ജോക്കറിലൂടെ വാക്കിന്‍ ഫീനിക്സ് മികച്ച നടനും ജൂഡിയിലൂടെ റെനെ സെല്ല്വെഗര്‍ മികച്ച നടിയുമായി. ഇത് രണ്ടാം തവണയാണ് വാക്കിന്‍ ഫീനിക്സിന് മികച്ച നടനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാർഡ് ലഭിക്കുന്നത്.

മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡാ’ണ് മികച്ച ചിത്രം. റോക്കറ്റ് മാനിലൂടെ ടാരണ്‍ എഗെര്‍ട്ടണാണ് നടന്‍. ദ ഫെയര്‍വെലിലൂടെ ഓക്വാഫിന നടിയുമായി. ഡ്രാമാ വിഭാഗത്തില്‍ ബ്രാഡ്പിറ്റാണ് മികച്ച സഹ നടന്‍. രണ്ടു ദശകത്തിനിടെ ഇതാദ്യമായാണ് ബ്രാഡ് പിറ്റിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിക്കുന്നത്. മികച്ച സഹനടി ലോറ ഡെര്‍ണ്‍ ആണ്.

വിദേശ ഭാഷാ ഇനത്തില്‍ കൊറിയന്‍ ചിത്രം പാരസൈറ്റ് പുരസ്കാരം നേടി. ടെലിവിഷന്‍ വിഭാഗത്തില്‍ ദ ക്രൌണിലെ അഭിനയത്തിന് ഒലിവിയ കോള്‍മാന്‍ നടിയായി. ബ്രയാന്‍ കോക്സാണ് നടന്‍. കോമഡി പരമ്പര വിഭാഗത്തില്‍ നടന്‍ റാമി യൂസഫാണ് മികച്ച നടന്‍. മികച്ച ടെലിവിഷന്‍ പരമ്പരക്കുള്ള പുരസ്കാരം സക്സഷനാണ്. മ്യൂസിക്കല്‍ കോമഡി ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ഫ്ലിബാഗും പുരസ്കാരം നേടി.

മികച്ച തിരക്കഥക്കുള്ള പുരസ്കാരം വണ്‍സ് അപ്പോണ്‍ എ ടൈമിലൂടെ ക്വിന്റിന്‍ ടരാൻ്റിനോ നേടി. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം റോക്കറ്റ് മാനിനാണ്. മിസിങ് ലിങ്കാണ് ആനിമേഷന്‍ ചിത്രം.

Content highlights: the first step towards the Oscar, the 70th Golden globe awards have announced