ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ പ്രസിഡൻ്റ് ഒയ്‌ഷി ഘോഷ് അടക്കമുള്ള 19 പേർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. സർവകലാശാലയുടെ ഓൺലെെൻ രജിസ്ട്രേഷൻ സംവിധാനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം കോളേജിൽ ആക്രമണം നടത്തിയവരെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് യൂണിയൻ പ്രസിഡൻ്റ് ഉൾപ്പെടെയുളളവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി നാലിന് കാമ്പസിലെ സെർവർ റൂമിൽ നാശനഷ്‌ടം വരുത്തിയെന്ന സർവകലാശാല അധികൃതരുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. ഇവർ സുരക്ഷ ജീവനക്കാരെ അക്രമിച്ചെന്നും പോലീസ് എഫ്ഐആറിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ക്യാമ്പസിനുളളിൽ പ്രവേശിക്കുകയും അധ്യാപകരെയും വിദ്യാർത്ഥികളെയും മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തത്. എന്നാൽ ആക്രമകാരികൾ ആരാണെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് കേസ് ക്രെെം ബ്രാഞ്ചിന് കെെമാറുകയായിരുന്നു.
പ്രതികളെ ഉടൻ തിരിച്ചറിയുമെന്നും അക്രമം നടത്തിയവരെ വൈകാതെ പിടികൂടുമെന്നും ഡിസിപി വ്യക്തമാക്കി. പ്രതിഷേധത്തിൽ നിന്നും ഒരിഞ്ച് പോലും പുറകിലോട്ട് പോകില്ലെന്ന് ഒയ്‌ഷി ഘോഷ് അറിയിച്ചു.
content highlights : Delhi police filed case against Union president and other 19 members