ജവഹർലാൽ നെഹ്റു കോളേജിയിൽ ഉണ്ടായ ആക്രമണത്തിനെതിരെ വിദ്യാർഥി യൂണിയൻ നേതാവ് ഒയ്ഷി ഘോഷ് പരാതി നൽകിയിട്ടും കേസ് എടുക്കാതെ ഡൽഹി പോലീസ്. കാമ്പസിൽ കടന്ന മുഖംമൂടി സംഘത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതായി ഡൽഹി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയെങ്കിലും ഇതുവരെ പ്രതികളെ കുറിച്ചുളള അന്വേഷണങ്ങൾ തുടങ്ങിയിട്ടില്ല.
കാമ്പസിൽ കടന്നുകയറിയ സംഘം തന്നെ വധിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഒയ്ഷി പരാതി നൽകിയത്. എന്നാൽ പരാതി സ്വീകരിക്കാത്തതിനുളള കാരണങ്ങൾ പോലീസ് വ്യക്തമാക്കിയിട്ടില്ല.
കാമ്പസിൽ നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർഥികളും അധ്യാപക സംഘടനകളും ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
എന്നാൽ പ്രതിഷേധങ്ങൾ ശക്തമായതോടെ വൈസ് ചാൻസിലർക്കെതിരെ ആരോപണം ഉന്നയിച്ച് ഡൽഹി പോലീസ് രംഗത്തുവന്നിരുന്നു. ആക്രമണം നടക്കുമ്പോൾ ക്യാമ്പസിനുളളിൽ പ്രവേശിക്കാൻ വെെസ് ചാൻസിലർ അനുവാദം തന്നില്ലായെന്നും സെക്യൂരിറ്റി ജീവനക്കാർ ക്രമസമാധാനം നിലനിർത്തുമെന്നാണ് വിസി പറഞ്ഞതെന്നും പോലീസ് പറഞ്ഞു.
content highlights: Aishe Ghosh files attempt to murder complaint rejected by Delhi police