5ജി ഫോൺ യുഗം; ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ എത്തി

coolpad 5g smartphone

2019-ൽ 5ജി പ്രധാനമായും വൺപ്ലസ് 7 പ്രോ 5 ജി , സാംസങ് ഗാലക്‌സി നോട്ട് 10 5 ജി തുടങ്ങിയ പ്രീമിയം ഫോണുകളിൽ മാത്രമാണ് ലഭിച്ചിരുന്നത്. ഈ രീതിയിൽ വലിയൊരു മാറ്റമാണ് 2020 ൽ കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോൾ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ കൂൾപാഡ്‌ ഏറ്റവും വിലകുറഞ്ഞ 5 ജി സപ്പോർട്ടുള്ള സ്മാർട്ഫോൺ വിപണിയിലെത്തിച്ചിരിക്കുകയാണ്.

കൂൾപാഡ്‌ ലെഗസി 5ജി എന്ന് പേരുള്ള ഹാൻഡ്‌സെറ്റ് കമ്പനിയുടെ ആദ്യത്തെ 5ജി സ്മാർട്ഫോണാണ്. സബ്-6GHz സ്പെക്ട്രത്തിലാണ് ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുക. T-മൊബൈൽ, AT&T 5ജി, സ്പ്രിൻ്റ് നെറ്റ്‌വർക്ക് തുടങ്ങിയവയെ കൂൾപാഡ്‌ ലെഗസി 5ജി സപ്പോർട്ട് ചെയ്യും.

ആമസോണിലൂടെയും കൂൾപാഡ്‌ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയൂം ഇപ്പോൾ കൂൾപാഡ്‌ ലെഗസി 5ജി വാങ്ങാം. ഫോണിൻറെ ശരിയായ വില ഇതുവരെ കൂൾപാഡ്‌ പുറത്തുവിട്ടിട്ടില്ലെങ്കിലും $400 ന് താഴെ വിലയിലാണ് ഹാൻഡ്‌സെറ്റ് വിൽക്കുക. ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ ഏകദേശം 28,700 രൂപ വില വരും.

4 ജിബി റാമും 64 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 765 ചിപ്സെറ്റിലാണ് ഈ 5 ജി ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുക. 6.53-ഇഞ്ചുള്ള ഫുൾ HD+ ഡിസ്പ്ലേ ആണ് കൂൾപാഡ്‌ ഈ 5 ജി സ്മാർട്ഫോണിന് നൽകിയിരിക്കുന്നത്. HDR 10 സപ്പോർട്ടും ഹാൻഡ്സെറ്റിനുണ്ടാവും. ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുക.18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4000mAh ബാറ്ററി ആണ് ഫോണിനുള്ളത്.

ക്യാമറയിൽ 48-മെഗാപിക്സൽ പ്രധാന സെൻസറും 8-മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസുമാണ്. 16-മെഗാപിക്സൽ മുൻക്യാമറയാണ് സെൽഫികൾക്കായുള്ളത്‌. 3.5mm ഹെഡ്‍ഫോണും, മെമ്മറി കാർഡ് സ്ലോട്ടും ഹാൻഡ്സെറ്റിനുണ്ട്. ഇതിനുപുറമെ ലെഗസി 5ജിയിൽ THX-സെർട്ടിഫിക്കേഷനുള്ള സ്റ്റീരിയോ സ്‌പീക്കറുകളുമുണ്ട്.

നിലവിൽ ഷവോമിയുടെ റെഡ്മി K30 സ്മാർട്ഫോണാണ് ചൈനയിലെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ഫോൺ. യുഎസ് വിപണിയിൽ കൂൾപാഡ്‌ തങ്ങളുടെ ആദ്യ 5ജി ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ 5ജി നടപ്പിലാക്കാത്തതുകൊണ്ട് ഫോൺ എപ്പോഴാണ് എത്തുക എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ല.

Content highlights: coolpad 5g smartphone with low price has launched