രാജ്യത്തെ ആദ്യ സോളാര്‍ ഫെറി നിര്‍മാതാക്കളായ നവാൾട്ട് സോളാര്‍ ആൻഡ് ഇലക്ട്രിക്സ് ബോട്ട്സ് ഹോസ്പിറ്റാലിറ്റി രംഗത്തിലേക്ക് സോളാര്‍ ക്രൂയിസ് ബോട്ട് പുറത്തിറക്കി. വിനോദ സഞ്ചാര മേഖലയിൽ സൗരോര്‍ജ്ജത്തിൻറെ സാധ്യതകൾ ഉപയോഗിക്കാൻ മുതൽക്കൂട്ടാകുന്നതാണ് ഈ സംരംഭമെന്ന് വിദഗ്ദർ അഭിപ്രായപ്പെടടുന്നു.
നവാൾട് സോളാർ ആൻഡ് ഇലക്ട്രിക്ക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രൂപകൽപ്പന ചെയ്‌ത ഈ ബോട്ട് നിർമിച്ചിരിക്കുന്നത് കൊച്ചി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന നവഗതി മറൈൻ ഡിസൈൻ & കോൺസ്ട്രക്ഷൻസ് ആണ്.
മിതമായ നിരക്കിലാണ് സോളാര്‍ ബോട്ട് പുറത്തിറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 12 പേര്‍ക്ക് സഞ്ചരിക്കാവുന്ന 7 മീറ്റര്‍ നീളമുള്ള ബോട്ടാണ് നിര്‍മിച്ചിരിക്കുന്നത്. 15 കിലോ വാട്ട് ലിഥിയം ബാറ്ററിയിലാണ് ബോട്ട് പ്രവര്‍ത്തിക്കുക. അഡ്വാൻസ്ഡ് ബാറ്ററി ഉപയോഗിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യ സൌരോർജ്ജ ബോട്ടാണിത്. മണിക്കൂറിൽ 12 കിലോമീറ്ററാണ് ബോട്ട് പ്രവർത്തിക്കുക.
കര്‍ണാടകയിലെ കമ്പനിപ്പുഴയുടെ തീരത്തെ കാവ് റിസോര്‍ട്ട്സാണ് ഹോസ്പിറ്റാലിറ്റി മേഖലയിൽ സോളാര്‍ ബോട്ടിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത്. കാര്‍ബൺ ന്യൂട്രൽ റിസോര്‍ട്ട് എന്ന ലക്ഷ്യത്തിൻറെ ആദ്യ പടിയായിട്ടാണ് സോളാര്‍ ബോട്ടുകൾ അവതരിപ്പിക്കുന്നത് എന്ന് കാവ് റിസോര്‍ട്സ് മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ചെറിയാൻ വ്യക്തമാക്കി.
Content highlights: Solar cruise boat from Kochi to the hospitality sector in India