അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അതിനുള്ള തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡൻ്റ് ഹസ്സന്‍ റൂഹാനി. ഗള്‍ഫ് മേഖലയില്‍ അധികനാള്‍ വാഴാന്‍ അമേരിക്കയെ വിടില്ലെന്നും റൂഹാനി മുന്നറിയിപ്പിന്റെ സ്വരത്തില്‍ പറഞ്ഞു. ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റൂഹാനി.
അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങള്‍ ഛേദിച്ചു. അമേരിക്കയുടെ ചുറ്റുവട്ടത്തു നിന്ന് പിന്‍വാങ്ങാന്‍ എന്തായാലും ഇപ്പോള്‍ ഉദ്ദേശമില്ലെന്നും സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു തന്നെ ഞങ്ങള്‍ ഛേദിക്കുമെന്നും റൂഹാനി പറഞ്ഞു.
അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് അവരറിയേണ്ടതുണ്ടെന്നും, അവര്‍ വിവേകമുള്ളവരാണെങ്കില്‍ ഈ അവസരത്തില്‍ അവരുടെ ഭാഗത്തുനിന്നു തുടര്‍ നടപടികളുണ്ടാവില്ലെന്നും റൂഹാനി വ്യക്തമാക്കി. ഇറാഖിലെ യുഎസിൻ്റെ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു റൂഹാനിയുടെ പ്രതികരണം. ഇറാന്‍ അമേരിക്ക സംഘര്‍ഷം രൂക്ഷമാവുമ്പോള്‍ ഗള്‍ഫ്, അറബ് നാടുകളിലുള്ള പ്രവാസികളെല്ലാം കടുത്ത ആശങ്കയിലാണ്.
Content Highlights: we don’t retreat in face of America says Iran President Hassan Rouhani