80 തിൻ്റെ നിറവിൽ മലയാളത്തിൻ്റെ ഗാനഗന്ധർവൻ
സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ…
അതേ..സൌപർണികയുടെ തീരങ്ങളിൽ മൂകാംബിക ദേവിയുടെ അനുഗ്രഹം തേടി ഗാനഗന്ധർവന് യേശുദാസ് ഇന്ന് 80 പിറന്നാൾ. പതിവ് തെറ്റിക്കാതെ ഈ കൊല്ലത്തേയും പിറന്നാൾ , കുടുംബ സമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് യേസുദാസ് ചിലവഴിച്ചത് . ദാസേട്ടൻ്റെ ശബ്ദത്തെ പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കാലം എത്ര പുതിയതായാലും ദാസേട്ടൻെറ പാട്ടിനെയും ആലാപാന ശെെലിയെയും സ്നേഹിക്കാത്തവരായി ആരും കാണില്ല. ദാസേട്ടൻ പാടാത്ത ഭാഷകൾ ഇന്ന് ഇന്ത്യയിൽ കുറവാണ്. തന്റെ ഒൻപതാം വയസിൽ ആലാപന രംഗത്തെത്തിയ യേശുദാസ് എൺപതാം വയസിലെത്തി നിൽക്കുമ്പോഴും മലയാള ചലച്ചിത്ര സംഗീത ലോകത്തിന്റെ ഉച്ചസ്ഥായിയിലാണ്.
1940 ജനുവരി പത്തിന് പ്രശസ്ത നടനും ഗായകനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളിൽ ആദ്യത്തെ സന്തതിയായി ജനനം. ആദ്യ ഗുരു അച്ഛൻ തന്നെയായിരുന്നു.1960 ല്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി അക്കാദമിയില്‍ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം. . എം ബി ശ്രീനിവാസിന്റെ സംഗീതത്തില്‍ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്റെ വരികള്‍ പാടിയാണ് സിനിമാ സംഗീത ലോകത്തക്കുളള ദാസേട്ടൻ്റെ ആദ്യ കാൽവെപ്പുകൾ.
പിന്നിട് മലയാള സിനിമ ഗാനങ്ങൾ ദാസേട്ടൻ്റെ കെെയ്യുകളിലായിരുന്നു. . മലയാളത്തിന്റെ ഒരേയൊരു ഗാന രാജാവ് യേശുദാസ് പാടിതെളിഞ്ഞ കാലഘട്ടമായിരുന്നു അറുപതുകളും എഴുപതുകളും.
80,000 ത്തിൽ പരം പാട്ടുകളാണ് അദ്ദേഹം പാടിയത്. 8 തവണ മികച്ച പിന്നണി ഗായകനുളള നാഷണൽ അവാർഡും 43 തവണ മികച്ച പിന്നണി ഗായകനുളള സ്റ്റേറ്റ് അവാർഡും ദാസേട്ടനു സ്വന്തം. ഇതുകൂടാത 2002 യിൽ പദ്മ ഭൂഷണും 2017 യിൽ പദ്മ വിഭൂഷണും സ്വായക്തമാക്കി. പിന്നീട് നിരവധി അവാർഡുകൾ അംഗീകാരങ്ങൾ.മലയാളിയുടെ ഗാനലയമായി മാറിക്കഴിഞ്ഞിരുന്നു ദാസേട്ടൻ.. പകരം വയ്ക്കാൻ ആരുമില്ലാത്ത ഗാനസ്വരൂപം.
content highlights : birthday of k j yesudas