ജെ എൻ യു വിഷയം: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവുമായി ചർച്ച ഇന്ന്

ജെ എൻ യു വിൽ വിഷയത്തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ജെഎന്‍യു വൈസ് ചാൻസലര്‍ ജഗദീഷ് കുമാറുമായി ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം വിദ്യാർത്ഥികളുമായും ചർച്ച നടത്തും. എന്നാൽ വെെസ് ചാൻസിലറെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലായെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
അതേസമയം ചർച്ചയിൽ വിദ്യാർത്ഥി യൂണിയൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇന്നലെ മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് വിദ്യാര്‍ത്ഥികൾ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതിന് ശേഷം വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികൾ മാര്‍ച്ച് പ്രഖ്യാപിച്ചത്. എന്നാൽ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും അവരോട് മോശമായി പെരുമാറുയുമാണ് ചെയ്തത്.
ഇന്നത്തെ ചർച്ചയിൽ വൈസ് ചാൻസലർ പങ്കെടുക്കാൻ ആണ് സാധ്യത. ഒന്നിന് പുറകെ ഒന്നായി വിദ്യാര്‍ത്ഥികൾ നടത്തിയ സമരപരമ്പര ദില്ലി പൊലീസിനെയും കേന്ദ്രസര്‍ക്കാരിനെയും ഒരേപോലെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
ഇന്നത്തെ ചർച്ചയുടെ തീരുമാനത്തിന് അനുസരിച്ച് തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ആണ് വിദ്യാർത്ഥികളുടെ തീരുമാനം

content highlights : JNU issue: Discussion with Union Ministry of Human Resources
tags: JNU, Ministery of Human Resources, discussion