ജെ എൻ യു ക്യാമ്പസ് വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷും മുഖ്യമന്ത്രി പിണറായി വിജയനും കൂടികാഴ്ച നടത്തി
ജെ എൻ യു ക്യാമ്പസിൽ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്താലത്തിൽ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷും മുഖ്യമന്ത്രി പിണറായി വിജയനും കൂടികാഴ്ച നടത്തി. ദില്ലിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും വിദ്യാർത്ഥികളും മുഖ്യമന്ത്രിയെ കണ്ടെത്.
ക്യാമ്പസിൽ നടന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചറിയുകയും വിജയം കണ്ടെത്തുന്നതുവരെ സമരത്തി നിന്നും പിൻമാറരുതെന്ന് പിണറായി വിജയൻ വിദ്യാർത്ഥികളോട് പറഞ്ഞു.
ക്യാമ്പസിലെ സമരങ്ങൾ അക്രമസക്തമാകുന്ന രീതിയിലേക്കാണ് പോകുന്നതെന്നും ആക്രമണങ്ങൾ ഉണ്ടാക്കുവാൻ വേണ്ടി മാത്രം പുറത്തുനിന്നും ആളുകൾ എത്തുന്നുണ്ടെന്നും ഇതുവരെ 32 പേര്‍ക്ക് പരിക്കുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥി പിണറായി വിജയനോട് പറഞ്ഞു.
ആക്രമണത്തിൽ അധ്യാപകര്‍ക്ക് അടക്കം പരിക്കേറ്റിട്ടുണ്ടെന്നും ഇരുമ്പ് വടികൊണ്ടാണ് തൻ്റെ തലയ്ക്ക് അടിയേറ്റതെന്ന് ഐഷി ഘോഷ് പറഞ്ഞു. പരിശീലനം നേടിയവരാണ് അക്രമികളെന്നും അതുകൊണ്ടാണ് തലയ്ക്ക് അടിച്ചതെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻ നിര പോരാട്ടം നടത്തുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻ നിര പോരാട്ടം നടത്തുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥി പ്രതിനിധികളോട് വിശദീകരിച്ചു. കേരളത്തിന്റെ പിന്തുണയിൽ നന്ദിയുണ്ടെന്നായിരുന്നു ഐഷി ഘോഷിന്റെ പ്രതികരണം.
content highlights: aishe ghosh and college students visit pinarayi vijayan’