മലയാളിയായ ബൈജൂ രവീന്ദ്രൻ നേതൃത്വം നൽകുന്ന എഡ്ടെക്ക് കമ്പനിയായ ബൈജൂസിൽ അമേരിക്കൻ കമ്പനി ടൈഗര്‍ ഗ്ലോബൽ മാനേജ്മെൻറ് നിക്ഷേപം നടത്തുന്നു. 20 കോടി ഡോളറിൻറേതാണ് നിക്ഷേപം എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 1,425 കോടി രൂപയുടെ നിക്ഷേപം എത്തുന്നതോടെ ബൈജൂസിൻറെ വിപണി മൂല്യം 800 കോടി ഡോളറായി വിപണി മൂല്യം ഉയരും.
ഇന്നവൻ ക്യാപിറ്റൽ, ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡ്, ടെൻസെൻറ്, ജെനറൽ അറ്റ്ലാൻറിക് തുടങ്ങിയ നിക്ഷേപകരും ബൈജൂസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഒരു ഓൺലൈൻ ട്യൂഷൻ സംരംഭത്തെ ലോകത്തെ ഏറ്റവും മൂല്യമേറിയ എഡ്ടെക്ക് കമ്പനിയായ വളർത്തിയ അപൂർവ വിജയകഥയാണ് മലയാളിയ ബൈജൂ രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസിൻറേത്.
ബൈജൂസ് ലേണിങ് ആപ്പ് ഏജുക്കേഷണല്‍ ഗെയിമുകള്‍ നിര്‍മ്മിക്കുന്ന യുഎസ് കമ്പനിയാണ് ഓസ്മോ 12 കോടി ഡോളറിന് ഏറ്റെടുത്തിരുന്നു. പ്രമുഖ ടെക്നോളജി നിക്ഷേപകരായ നാസ്പേഴ്സും കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡും ചേര്‍ന്ന് 54 കോടി ഡോളര്‍ നിക്ഷേപം ആപ്പില്‍ അടുത്തിടെ നടത്തിയിരുന്നു. വന്‍ നിക്ഷേപം നടന്നതോടെ കമ്പനി യൂണിക്കോണ്‍ ക്ലബിലും ഇടം നേടിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും മൂല്യമുളള അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനിയും ബൈജൂസ് ആണ്. 2008 ല്‍ ബെംഗളൂരുവില്‍ ട്യൂഷന്‍ സെന്‍റായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് 2015 ലാണ് ലേണിങ് ആപ്പിലേക്ക് മാറിയത്.
Content highlights: tiger global management in us invested 200 million dollars in byju’s app