മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഓണ്‍ലൈന്‍ വ്യാപരശൃംഖലയായ ആമസോണിനെതിരെ രോഷം കനക്കുന്നു. ഗണപതിയുടെ ചിത്രം പതിച്ച ചവിട്ടിമെത്തകള്‍ വില്‍പ്പന നടത്തിയതിനെതിരെയാണ് രോഷം ഉയർന്നത്. ഉല്‍പ്പനങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ത്തികൊണ്ടാണ് ആമസണ്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
‘ബോയ്കോട്ട് ആമസോണ്‍’ എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. നിലത്ത് വിരിക്കുന്നതും ശുചിമുറികളില്‍ വിരിക്കുന്നതുമായ ചവിട്ടികളിലാണ് ഗണപതിയുടെ ചിത്രമുള്ളത്. ദേശീയ പതാകയുടെയും ചവിട്ടിമെത്തകളും ആമസോണ്‍ ഇറക്കിയിരുന്നു. അന്ന് വിഷയം ശ്രദ്ധയിൽപ്പെട്ട വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിഷയത്തിൽ ഇടപെടുകയും ഇത്തരത്തിലുള്ള എല്ലാ ചവിട്ടികളും പിൻവലിച്ച് ആമസോൺ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. മാപ്പ് പറയാത്ത പക്ഷം ആമസോൺ ജീവനക്കാരുടെ വിസ പിൻവലിക്കുമെന്ന മുന്നറിയിപ്പും നൽകി. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇത്തരം ഉല്‍പ്പനങ്ങള്‍ ആമസോണ്‍ നീക്കം ചെയ്യുകയായിരുന്നു.
ഇതിന് മുമ്പും ആമസോണിനെതിരെ സമാനമായ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള ടൊയ്ലറ്റ് സീറ്റ് കവറുകള്‍ ചവിട്ടികളും കണ്ടെത്തിയ സാഹചര്യത്തില്‍ ആമസോണിനെതിരെ വന്‍ രോഷമുയര്‍ന്നിരുന്നു. എന്നാൽ ആമസോൺ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Content highlight; amazone is repeat offender who seems to enjoy hurting the religious sentiments of hindhus