മരടിൽ ഇനി അവശേഷിക്കുന്നത് ഒരു ഫ്ലാറ്റ് കൂടി മാത്രം മണിക്കൂറുകൾക്കകം അതും നിലം പൊത്തും
മരടിൽ അവശേഷിച്ച രണ്ടു ഫ്ലാറ്റുകളിൽ ഇനി ഒന്ന് മാത്രം ബാക്കി. കൃത്യം 11.1ന് ന് മൂന്നാം സൈറൺ മുഴങ്ങുകയും നിമിഷങ്ങൾക്കുളളിൽ തന്നെ ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം നിലം പൊത്തുകയും ആയിരുന്നു.
പത്തരക്ക് തന്നെ ആദ്യ സൈറൻ മുഴങ്ങിയതോടെയാണ് ഫ്ലാറ്റിൽ സ്ഫോടനം നടത്താനുള്ള കൗണ്ട് ഡൗൺ തുടങ്ങിയത്.
വെറും നിമിഷങ്ങളുടെ ഇടവേളക്കിടെ ഒന്ന് മൂന്ന് ആറ് പന്ത്രണ്ട് എന്ന രീതിയിൽ സ്ഫോടനം നടന്നത്. രണ്ടാം ദിവസത്തിൽ നിയന്ത്രിത സ്ഫോടനം നിശ്ചയിച്ചിരുന്ന രണ്ട് ഫ്ലാറ്റുകളിൽ ആദ്യത്തേതാണ് പൊളിച്ചത്. തൊട്ടടുത്ത് കായലായതിനാൽ കായലിലേക്ക് ഫ്ലാറ്റിന്‍റെ അവശിഷ്ടങ്ങൾ പരമാവധി കുറച്ച് വീഴുന്ന വിധത്തിലാണ് സ്ഫോടനം ക്രമീകരിച്ചിരുന്നത് . പക്ഷേ ഫ്ളാറ്റിൻ്റെ ചെറിയ കഷ്ണങ്ങൾ കായലിലേക്ക് അല്പം വീണാതായിയാണ് പ്രാഥമിക നീരീക്ഷണത്തിൽ വ്യക്തമാകുന്നത്.
ഫ്ലാറ്റിന് ചുറ്റുമാണ് കായലുളളത്.അതുകൊണ്ടുതന്നെ കായലിന് അപ്പുറത്ത് ഫ്ലാറ്റിന് അടുത്തുള്ള തുറസായ സ്ഥലത്തേക്ക് റെയിൻ ഫാൾ മാതൃകയിൽ ചെരിഞ്ഞ് അമരുന്ന രീതിയിലായിരുന്നു സ്ഫോടനം ക്രമീകരിച്ചിരുന്നത്.
എന്നാൽ ഇന്നലത്തെക്കാൾ പൊടിപടലങ്ങളായിരുന്നു ഇന്ന് ഉണ്ടായിരുന്നത്. ഇത് നിയന്ത്രിക്കാൻ ഫയർ ഫോഴ്സും സജ്ജമായിരുന്നു.
ഞായറാഴ്ചയും അവധി ദിവസവും ആയതിനാൽ വലിയ ജനക്കൂട്ടമായിരുന്നു സ്ഫോടനം നിരീക്ഷിക്കുവാൻ എത്തിയത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗോള്‍ഡന്‍ കായലോരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കും. കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും ഗോള്‍ഡന്‍ കായലോരത്ത് സ്‌ഫോടനം നടത്തുക. അതോടെ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ എല്ലാം ഭൂമിക്ക് അടിയിലാകും
content highlights : jain coval flat demolition