തമിഴ് നാട് എസ് ഐ വിൽസണിനെ കൊലപ്പെടുത്തിയ പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് പോലീസ്. വിവരം നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ കേസിൽ തൗഫീഖ്, അബ്ദുൾ സമീർ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൊലനടത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെടുന്നതിൻ്റെ സിസി ടി വി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
അതിന്ശേഷം മുഖ്യ പ്രതികളിലൊരാളായ തൗഫീഖുമായി അടുത്ത ബന്ധമുള്ളവരെ കേരള പൊലീസ് പിടികൂടിയിരുന്നു. തീവ്രസ്വഭാവമുള്ള സംഘടനയിലുള്ളവരാണ് ഇവർ എന്നാണ് തമിഴ്‌നാട് പോലീസും കേരള പോലീസും പറയുന്നത്.
തീവ്രവാദബന്ധം കണ്ടെത്തിയതിനാൽ കേസ് എൻഐഎ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്
കൊലപാതകത്തിന് മുമ്പ് തൗഫീഖ് ഇന്ന് പിടിയിലായ രണ്ടുപേരുമായി നിരന്തരം ഫോണിൽ വിളിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. കൊലയ്ക്ക് മുന്‍പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് ഇരുവരും വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്
പിടിയിലായ ഇവരെ കേരള- തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരുകയാണ്
ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ വിൽസനുനേരെ
മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ വെടിയുതിർത്തത്.സിംഗിൾ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലനിടെയായിരുന്നു വിൽസനുനേരെ ആക്രമണമുണ്ടായത്.വില്‍സണ്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. തലയിൽ ഉൾപ്പടെ നാലുതവണ വെടിയേറ്റ വിൽസണെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
content highlights : reward declared for the informers in kaliyakkavila case