യുവനായകനിരയെ പ്രധാനകഥാപാത്രങ്ങളാക്കി എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ‘മറിയം വന്ന് വിളക്കൂതി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു.
സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. റേഡിയോ ജോക്കി, അസിസ്റ്റന്റ് ഡയറക്ടര്‍, എഴുത്തുകാരന് എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള യുവ സംവിധായകന് ജനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംരംഭമാണ് ഈ ചിത്രം. ഇതിഹാസ എന്ന സിനിമയുടെ നിര്‍മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് സിനിമയുടെ നിര്‍മാണം.
ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറിൻറെ കഥ പറയുന്ന ഒരു കോമഡി ത്രില്ലര്‍ ചിത്രമാണിത്. നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മന്ദാകിനി എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. ചിത്രത്തിന്റെ സംഗീത സംവിധായകന് പ്രശാന്ത് പിള്ള ആണ്. സിനോജ് പി അയ്യപ്പന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രം ജനുവരി 31 ന് റീലീസ് ചെയ്യും.
Content highlight; the trailer of mariam vannu vilakkuthi has released