ഇന്ത്യൻ ക്രിക്കറ്റിൻറെ ചരിത്രവുമായി ’83’; ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും

'83' movie

ഇന്ത്യയുടെ കായിക ചരിത്രത്തിന് വൻ കുതിപ്പ് നൽകിയ 1983യിലെ ലോകകപ്പ് ക്രിക്കറ്റ് നേട്ടം വെള്ളിത്തിരയിലെത്തുന്നു. ഹിന്ദി സ്പോർട്സ് ഡ്രാമയായാണ് ’83’ ഒരുങ്ങുന്നത്.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം വിഷ്ണു വർധൻ ഇന്ദൂരി, മധു മന്തേന, ദീപിക പദുക്കോൺ, സാജിദ് നാദിയദ്വാല എന്നിവർ സംയുക്തമായി നിർമ്മിക്കുന്നു. ചിത്രത്തിൽ അണിനിരക്കുന്നത് വമ്പൻതാരനിരയാണ്.മികച്ച ബാറ്റ്സ്മാനായിരുന്ന കൃഷ്ണമാചാരി ശ്രീകാന്തായാണ് ജീവയെത്തുന്നത്. 83 ചിത്രത്തിൽ ഇന്ത്യൻ ടീമിൻറെ നായകനായിരുന്ന കപിൽ ദേവിനെ അവതരിപ്പിക്കുന്നത് രൺവീർ സിങാണ്.

ചുവന്ന ചെകുത്താന്മാരെന്നറിയപ്പെട്ടിരുന്ന അന്നത്തെ ഇന്ത്യൻ ടീമിലെ ഒരംഗമായിരുന്ന സുനിൽ ഗാവസ്‌കറെ അവതരിപ്പിക്കുന്നത് താഹിർ രാജ് ഭാസിയാണ്. തമിഴ്, ഇംഗ്ലീഷ്, തെലുങ്ക് ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകൾക്കൊപ്പം 2020 ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും

Content highlights: the movie ’83’, the history of Indian cricket in 1983