ശനിയാഴ്ച രണ്ട് തീവ്രവാദികൾക്കൊപ്പം പിടികൂടിയ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിങ്ങിനെ ഭീകരവാദിയായി പരിഗണിക്കുമെന്ന് പോലീസ്. ഐജി വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിടിയിലായ പോലീസുകാരന് യാതൊരു വിധ പരിഗണനയും നല്‍കില്ലെന്നും ഉദ്യോഗസ്ഥനെ എല്ലാ സുരക്ഷാ ഏജന്‍സികളും ചോദ്യം ചെയ്യുമെന്നും ഐജി വ്യക്തമാക്കി.
ശ്രീനഗര്‍-ജമ്മുകശ്മീര്‍ ദേശീയ പാതയില്‍ വെച്ചാണ് പോലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടയിൽ ഡിസിപി പിടികിട്ടാപ്പുള്ളികളായ രണ്ടു ഭീകരര്‍ക്കൊപ്പം പിടിയിലായത്. തുടർന്ന് പോലീസുകാരൻറെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 5 ഗ്രനേഡും, രണ്ട് എ കെ 47 തോക്കുകളും കണ്ടെടുത്തിരുന്നു. ധീരതയ്ക്ക് രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം വാങ്ങിയിട്ടുള്ളയാളാണ് ദേവേന്ദ്ര സിങ്.
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണ് ദേവേന്ദ്ര സിങ്. അദ്ദേഹത്തെ കുറ്റകരമായ സാഹചര്യത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളതിനാൽ തീവ്രവാദിയായി പരിഗണിച്ചായിരിക്കും അന്വേഷണം നടത്തുകയെന്ന് പോലീസ് പറഞ്ഞു. എല്ലാ ഏജൻസികളും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ നവീദ് ബാബക്കൊപ്പമാണ് ദേവേന്ദ്ര സിങ്ങിനെ അറസ്റ്റ് ചെയ്തത്. തെക്കന്‍ കശ്മീരില്‍ സുരക്ഷാ സേന ഏറെ നാളായി അന്വേഷിക്കുന്ന കൊടും ഭീകരനാണ് അറസ്റ്റിലായ സയ്യിദ് നവീദ് ബാബ. ഐഇഡി വിദഗ്ദ്ധനായിരുന്ന ബാബയ്ക്കൊപ്പം ആസിഫ് റാത്തര്‍ എന്ന ഭീകരനാണ് അറസ്റ്റിലായത്.നിരവധി ആക്രമണങ്ങളിലും കൊലപാതത്തിലും ബാവയ്ക്ക് പങ്കുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. പിടിയിലാകുമ്പോൾ ഡൽഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു ഇവരെന്നും പോലീസ് പറയുന്നു.
Content highlight; DSP was arrested along with two wanted Hizbul Mujahideen militants, terrorist also treated as terrorist says police