പ്രധാനമന്ത്രി മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നു’, മോദിക്കെതിരെ വിമർശനവുമായി ശശി തരൂര്‍

‘പ്രധാനമന്ത്രി മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നു’, മോദിക്കെതിരെ വിമർശനവുമായി ശശി തരൂര്‍

ഹൗ​റ​യി​ലെ രാ​മ​കൃ​ഷ്ണ മി​ഷ​ന്‍റെ ആ​സ്ഥാ​ന​മാ​യ ബേ​ലൂ​ര്‍ മ​ഠ​ത്തി​ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പ്രസംഗം നടത്തിയതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്‌ നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രംഗത്തെത്തി. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിതന്നെ ശ്രമിക്കുന്ന ഒരു കാലഘട്ടമാണ് ഇതെന്നും, രാഷ്ട്രീയത്തെ മതത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കണമെന്നും തരൂർ പ്രതികരിച്ചു.

പൗരത്വം ഭേദഗതി നിയമം, പൗരത്വം നല്‍കാനുള്ള നിയമമാണെന്നും, ഈ നിയമം ആരുടെയും പൗരത്വം കവര്‍ന്നെടുക്കില്ലെന്നു വ്യക്​തമാക്കിയ അദ്ദേഹം വിദേശരാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക്​ പൗരത്വം നല്‍കുന്നതിനെ ഗാന്ധിജിയും അനുകൂലിച്ചിരുന്നതായി അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ യുവാക്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതായി, കൊല്‍ക്കത്തയിലെ ബേലൂര്‍ മഠത്തില്‍ സ്വാമി വിവേകാനന്ദ ജയന്തിയോട് അനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശനനുമായി മോദിക്കെതിരെ തരൂർ രംഗത്തെത്തിയത്.

Content Highlights; prime minister is bringing religion into politics tharoor slams modi for making a political statement at belur