ഭൂമിയിലെ മനോഹര സ്വകാര്യം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

bhoomiyile manohara sokaryam

ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിനു ശേഷം ദീപക്
പറമ്പോല്‍ നായകനായി എത്തുന്ന ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷെെജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മുറയ് വന്ത് പാർത്തായ എന്ന സിനിമയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ ഹ്യദയം കവർന്ന നടിയാണ് പ്രയാഗ.poster.jpg

ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അണിനിരക്കുന്നത്. ഇവരോടൊപ്പം സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കാലികപ്രസക്തിയുള്ള എന്നാല്‍ അസാധാരണമായ ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം.
എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് അന്റോണിയോ മിഖായേലാണ്.

സച്ചിന്‍ ബാലു സംഗീതം നല്‍കുന്ന ചിത്രത്തിൻ്റെ പാട്ടുകളെഴുതിയത് വയലാര്‍ ശരത് ചന്ദ്രവര്‍മ, അന്‍വര്‍ അലി, മനു മഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ്.  2020 തുടക്കത്തില്‍ റിലീസ് ലക്ഷ്യമിടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദീപക് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

content highlights: bhoomiyile manohara sokaryam first look poster released

LEAVE A REPLY

Please enter your comment!
Please enter your name here