നൂറിൻ ഷെരിഫ് നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി

ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നൂറിൻ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ‘ഊലാല ഊലാല’ എന്ന ചിത്രത്തിലൂടെയാണ് നൂറിൻ തെലുങ്ക് പ്രേക്ഷക‍ർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ ഇതിനകം ഏറെ വൈറലായി കഴിഞ്ഞു.

കരാട്ടെ നൂറി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരം എത്തുന്നത്. സത്യപ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടരാജ്, അങ്കിത മഹാറാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അട്ടാരി ഗുരുരാജ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീതം-ജോയ് റയലാറാ നിർവഹിച്ചിരിക്കുന്നു.

Content Highlights: noorin Sherif Telugu movie trailer released

LEAVE A REPLY

Please enter your comment!
Please enter your name here