ബി.ജെ.പി എം.പി പ്രഞ്ജ സിങ് ഠാക്കൂറിന് ഭീഷണിക്കത്തുകൾ ലഭിച്ചതായി പരാതി. അപകടകരമായ കെമിക്കലുകള്‍ അടങ്ങിയ കവറിലാണ് കത്ത് അയച്ചിരുക്കുന്നത്. ഉര്‍ദുവിലാണ് കത്ത് എഴുതിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രജ്ഞ സിങ്ങിൻറെ പരാതിയില്‍ പൊലീസ് കേസെടുത്തു.
കവറിലുള്ള പൊടി കൈയ്യിലായതോടെ ചൊറിച്ചില്‍ അനുഭവപ്പെട്ടതായി എം.പിയുടെ സഹായി പറഞ്ഞു. കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രജ്ഞ സിങ് എന്നിവരുടെ ചിത്രങ്ങളുണ്ട്. ഈ ചിത്രങ്ങള്‍ക്ക് മുകളില്‍ ചുവന്ന മഷികൊണ്ട് ക്ലോസ് ചിഹ്നവും വരച്ചിട്ടുണ്ട്
തനിക്ക് നേരത്തെയും ഭീഷണികത്തുകള്‍ ലഭിച്ചിട്ടും പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ രാസപദാര്‍ഥങ്ങളടങ്ങിയ കവര്‍ അയച്ചത് തന്നെ അപകടപ്പെടുത്താനാണെന്നും ഇതിന് പിന്നില്‍ ദേശവിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും പ്രജ്ഞ സിങ് ഠാക്കുര്‍ ആരോപിച്ചു. കെമിക്കല്‍ പരിശോധിക്കുന്നതിനായി പൊലീസ് ഫോറന്‍സിക് സയന്‍സ് ലബോര്‍ട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
Content highlights: Pragya Singh Thakur received envelopes with poisonous chemicals via post