പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന ‘സൈലൻസർ’ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തുവിട്ടു

silencer movie

പ്രിയനന്ദനൻ ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈലൻസർ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വൈശാഖൻ കഥ എഴുതിയ ചിത്രത്തിൻറെ തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത് പി എൻ ഗോപീകൃഷ്ണൻ ആണ്.image.png

ഇർഷാദ്, മീര വാസുദേവ്, രാമു, ജയരാജ് വാര്യർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ വൈശാഖൻ രചിച്ച സൈലൻസർ എന്ന കഥയാണ് ഈ ചിത്രത്തിന് ആസ്പദം. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ജനുവരി 24 ന് പ്രദർശനത്തിനെത്തും.

Content Highlights: silencer movie poster released

LEAVE A REPLY

Please enter your comment!
Please enter your name here