92ാമത് ഓസ്കാർ എന്നറിയപ്പെടുന്ന അക്കാദമി അവാർഡിൻറെ ഈ വർഷത്തെ നോമിനേഷനുകള്‍ പുറത്തുവിട്ടപ്പോൾ ഹോളിവുഡ് ചിത്രമായ 1917ന് പത്ത് നോമിനേഷനുകൾ ആണ് ലഭിച്ചിരിക്കുന്നത്. ക്രിസ്റ്റി വിൽസൺ-കെയ്ൻസിനൊപ്പം തിരക്കഥയെഴുതി സാം മെൻഡിസ് സംവിധാനം ചെയ്ത ചിത്രമാണ് 1917.
മികച്ച ചിത്രം, സംവിധായൻ, തിരക്കഥ, ഛായാഗ്രഹണം, പ്രൊഡക്ഷൻ ഡിസൈൻ, സൗണ്ട് മിക്സിങ്, സൗണ്ട് എഡിറ്റിങ്, ഒർജിനൽ സ്കോർ, വിഷ്വൽ എഫക്ട്സ്, മേക്കപ്പ് എന്നിവയിൽ ആണ് നോമിനേഷനുകൾ ലഭിച്ചത്.
ഒന്നാം ലോക മഹായുദ്ധത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ജോർജ്ജ് മക്കേ, ഡീൻ-ചാൾസ് ചാപ്മാൻ, മാർക്ക് സ്ട്രോംഗ്, ആൻഡ്രൂ സ്കോട്ട്, റിച്ചാർഡ് മാഡൻ, ക്ലെയർ ഡുബർക്ക്, കോളിൻ ഫിർത്ത്, ബെനഡിക്റ്റ് കംബർബാച്ച് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഒന്നാം ലോകമഹായുദ്ധത്തിൻറെ ഇടക്ക് ബ്രിട്ടീഷ് യുവ സൈനികരായ ഷോഫീൽഡ് (ജോർജ്ജ് മക്കേ), ബ്ലെയ്ക്ക് (ഡീൻ-ചാൾസ് ചാപ്മാൻ) എന്നിവർക്ക് അസാധ്യമായ ഒരു ദൗത്യം നൽകുന്നതിനെപറ്റിയാണ് ചിത്രം പറയുന്നത്. നെറ്റ്ഫ്ളിക്സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍ വന്നത്.
Content highlights: the film 1917 going to winning Oscar Awards, with 10 nominations