തെലുങ്ക് ചിത്രം ഡിസ്കോ രാജയുടെ പുതിയ ടീസർ പുറത്തിറങ്ങി

വി.ഐ ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിസ്കോ രാജ. രവിതേജ നായകനാകുന്ന ചിത്രത്തിൻെറ പുതിയ ടീസർ പുറത്തുവിട്ടു. എസ്ആർടി എൻ്റർടൈൻമെൻ്റിൽ രജനി തല്ലുരി ആണ് ചിത്രം നിർമ്മിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കുന്നത് വി.ഐ ആനന്ദ് ആണ്. ഡിസ്കോ രാജയുടെ മലയാളം ഡബ്ബിങ് കേരളത്തിൽ പ്രദർശനത്തിനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

രവി തേജയും,പായൽ രജ്പുത്തും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ബോബി സിൻഹ, വെന്നേല കിഷോർ, സത്യാ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷൻ, ഫാമിലി, കോമഡി എന്നീ സ്ഥിരം രവി തേജ ചിത്രങ്ങളുടെ ചുവടു പിടിച്ചാണ്‌ ഈ ചിത്രവും രൂപംകൊണ്ടിരിക്കുന്നത്.

content highlights: The new teaser of the Telugu film Disco Raja has been released

LEAVE A REPLY

Please enter your comment!
Please enter your name here