ഗഗൻയാനിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഈ മാസം റഷ്യയിൽ ആരംഭിക്കും

gaganyan mission

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഈ മാസം ആരംഭിക്കും. ജനുവരി മൂന്നാം ആഴ്ചയായിരിക്കും പരിശീലനം ആരംഭിക്കുന്നതെന്ന് ആണവോർജ്ജ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

നാല് ഇന്ത്യൻ വ്യോമസേന ടെസ്റ്റ് പൈലറ്റുമാരെയാണ് ഗഗൻയാൻ ദൗത്യത്തിനായി ഇസ്രൊ തെരഞ്ഞെടുത്തിരിക്കുന്നത്. പതിനൊന്ന് മാസം നീണ്ടു നിൽക്കുന്നതായിരിക്കും റഷ്യയിലെ പരിശീലനം. റഷ്യയിലെ പരിശീലനത്തിന് ശേഷം തിരിച്ച് ഇന്ത്യയിലെത്തുന്ന ബഹിരാകാശ യാത്രികർക്ക് ഇസ്രൊ ഗഗൻയാൻ പേടകത്തിനു വേണ്ടിയുള്ള പ്രത്യേക പരിശീലനവും നൽകും.

ഗഗൻയാൻ മൊഡ്യൂൾ പ്രവർത്തിപ്പിക്കാനും ആവശ്യം വന്നാൽ അറ്റകുറ്റപ്പണികൾ നടത്താനുമുള്ള പരിശീലം ഇസ്രൊ ഇവർക്ക് നൽകുമെന്നും അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട വ്യോമസേന ഉദ്യോഗസ്ഥർ ആരൊക്കയായിരിക്കുമെന്ന് ഇസ്രൊ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. സംഘത്തിൽ വനിതകളുണ്ടാകുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും പിന്നിട് ആദ്യ ദൗത്യത്തിൽ സ്ത്രീകളുണ്ടാകില്ലെന്നും അറിയിച്ചു.

ആദ്യ ബഹിരാകാശ ദൗത്യത്തിനായി സേനാ വിഭാഗങ്ങളിലെ ടെസ്റ്റ് പൈലറ്റുമാരെയാണ് രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നത്. അതിനാൽ ഇതേ രീതി തന്നെയാണ് ഇസ്റോയും പിന്തുടരുന്നത്. ഇന്ത്യയുടെ നിലവിലെ എറ്റവും കരുത്തേറിയ വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക് ത്രീ ആയിരിക്കും ഗഗൻയാൻ ദൗത്യത്തിന് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ട്.

Content Highlights: gaganyan astronaut training to begin in Russia

LEAVE A REPLY

Please enter your comment!
Please enter your name here