ലോകത്തിലെ ഏറ്റവും നീളമേറിയ കേക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് തൃശൂരിന് സ്വന്തമായി. നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിൻ്റെ ഭാഗമായി കേരള ബേക്കറി ഓണേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തൃശൂര്‍ രാമനിലയം റോഡിൽ ഒരുക്കിയ ഭീമൻ കേക്കാണ് ഗിന്നസ് റെക്കോര്‍ഡിൽ ഇടംപിടിച്ചത്.
ബുധനാഴ്ച രാമനിലയം റോഡിൽ 1300 ഷെഫുമാര്‍ അണിനിരന്ന് അഞ്ച് ഇഞ്ച് വീതിയിലും അഞ്ചര ഇഞ്ച് ഉയരത്തിലും മൂന്നു വരിയിലായി ചോക്ലേറ്റിൽ നിര്‍മ്മിച്ച കേക്കിൻറെ നീളം 5300 മീറ്ററായിരുന്നു. ഓരോ 30 മീറ്ററിലും അഞ്ച് ഷെഫുമാര്‍ എന്ന ക്രമത്തിൽ രണ്ടര മണിക്കൂര്‍ നേരം കൊണ്ടാണ് കേക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വൈകുന്നേരം ആറരയോടെ ഗിന്നസ് സംഘം പരിശോധന നടത്തി. ഗിന്നസ് റെക്കോര്‍ഡ് നേടിയതിൻ്റെ സാക്ഷ്യപത്രം സംഘം തൃശൂര്‍ കോര്‍പ്പറേഷൻ അധികൃതര്‍ക്കു കൈമാറി.
2018 ൽ ചൈനീസ് ബേക്കറി അസോസിയേഷൻ നിര്‍മ്മിച്ച 3188 മീറ്റര്‍ കേക്കിൻ്റെ റെക്കോര്‍ഡാണ് തൃശൂരിലെ ഭീമൻ കേക്ക് മറികടന്നത്. കേക്ക് നിര്‍മ്മാണത്തിനു 60 ലക്ഷം രൂപയാണ് ചെലവായത്.
Content highlights: Kerala bakery owners association 5300-meter long chocolate cake made in Thrissur breaks Guinness record