ബോളിവുഡ് ചിത്രം ‘ലൗ ആജ് കൽ’ ചിത്രത്തിൻറെ ട്രെയിലർ റിലീസ് ചെയ്തു

ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ലൗ ആജ് കൽ. പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ സാറ അലി ഖാനും, കാർത്തിക് ആര്യനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ട്രെയിലർ റിലീസ് ചെയ്തു.

രൺദീപ് ഹൂഡ, ആരുഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഇംതിയാസ് അലിയും, ദിനേശും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് പ്രിതം ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് അമിത് റോയി. ചിത്രം ഫെബ്രുവരി 14 ന് പ്രദർശനത്തിനെത്തും.

Content highlights: Bollywood movie ‘Love Aaj Kal’ release on February 14