ഇന്ത്യൻ ഭരണകൂടം നിരോധിച്ച നോട്ടുകളുമായി വിദേശ വനിത പിടിയിൽ

woman held with banned notes

ഇന്ത്യൻ ഭരണകൂടം നിരോധിച്ച നോട്ടുകളുമായി വിദേശ വനിത പിടിയിൽ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ വനിതയെ പിടികൂടിയത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോ വഴി സ്വീഡനിലേക്ക് പോകാനെത്തിയ സ്വീഡൻ സ്വദേശിനി കുർബർഗ് അസ മരിയയാണ് പോലീസ് പിടിയിലായത്.

എയർപോർട്ടിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇവരുടെ ബാഗേജിൽ നിന്നും സി.ഐ.എസ്.എഫ് പണം പിടികൂടിയത്. 51,500 രൂപയാണ് സി.ഐ.എസ്.എഫ്. പിടിച്ചെടുത്തത്.

2014-ലാണ് ആയുർവേദ ചികിത്സയ്ക്കായി ഇവർ ആദ്യമായി കേരളത്തിലെത്തുന്നത്. അന്ന് വിദേശ കറൻസി മാറി ഇന്ത്യൻ കറൻസി വാങ്ങിയിരുന്നു. ശേഷിച്ച തുക ഇവർ നാട്ടിലേക്ക് കൊണ്ടുപോകുകയും വീണ്ടും കേരളത്തിലേക്ക് വന്നപ്പോൾ ഇവർ ഈ നോട്ടുകളും കൈവശമെടുക്കുകയും ചെയ്യുകയായിരുന്നു. ഈ നോട്ടുകൾ ഇന്ത്യയിൽ നിരോധിച്ച വിവരം ഇവർക്ക് അറിയില്ലായിരുന്നു എന്നാണ് പറയുന്നത്. മരിയയെ കസ്റ്റംസിന് കൈമാറിയതിനെത്തുടർന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കി.

content highlights: Foreign woman held with notes banned by the Indian government