ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതിയുമായി കേരള സര്‍ക്കാര്‍. അമ്മയുടേയും കുഞ്ഞിൻറെയും ജീവന് രക്ഷിക്കാനായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്ക്കരിച്ചു.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൻറെ ഉദ്ഘാടനം വയനാട്ടില്‍ നിര്‍വഹിച്ചു. പ്രസവം അടുത്തു കഴിഞ്ഞാൽ കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി ആശുപത്രി പരിസരത്ത് പ്രത്യേക ഗോത്ര മന്ദിരങ്ങളാണ് നിര്‍മിച്ചിട്ടുള്ളത്. ഈ ഗോത്രമന്ദിരത്തില്‍ അവര്‍ക്ക് കുടുംബ സമ്മേതം താമസിക്കാനും ആഹാരം പാകം ചെയ്യാനും സാധിക്കും. ഡോക്ടര്‍മാര്‍ ഇവിടെയെത്തി പരിശോധിക്കുകയും അവര്‍ക്കാവശ്യമായ മരുന്നുകളും ഭക്ഷണങ്ങളും നല്‍കുകയും ചെയ്യും.
ആദിവാസി വിഭാഗക്കാർക്ക് ആശുപത്രി അന്തരീക്ഷവുമായി അടുക്കാനും ആരോഗ്യപരിപാലനം കാര്യക്ഷമായി ലഭ്യമാക്കാൻ സാധിക്കുമെന്നതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യം വെക്കുന്നത്.
Content highlights: Kerala health department project for tribal pregnant lady treatment