പൗരത്വ നിയമത്തിനെതിരെ കേരളത്തിന് പിന്നാലെ നിയമസഭ പ്രമേയം പാസാക്കി പഞ്ചാബും. പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. പ്രത്യേക നിയമസഭ സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പഞ്ചാബ് പാസാക്കിയത്. ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. എന്നാൽ പ്രമേയത്തിൽ മേലുളള ചർച്ച ഇപ്പോഴും തുടരുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.
പൗരത്വ നിയമത്തെ ചോദ്യം ചെയ്തു കൊണ്ട് കേരളം സുപ്രീംകോടതിയില്‍ എത്തിയ അതേ ദിവസമാണ് പഞ്ചാബ് സര്‍ക്കാര്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് ബിജെപി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.
കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബിൽ പ്രമേയം പാസാക്കിയതോടുകൂടി കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇത് തുടരാനുളള സാധ്യതകളാണ് ഉളളത്.
content highlights: Panjab passes resolution against caa