ഇന്ന് ഷോർട്ട് ഫിലിമുകളുടെ കാലമാണ്. രണ്ട് മണിക്കൂറുളള സിനിമയുടെ ആശയങ്ങളെക്കാൾ വെല്ലുന്ന തരത്തിലാണ് വെറും അര മണിക്കൂറോ പതിനഞ്ച് മിനിറ്റോ ദെെർഘ്യമുളള ഷോർട്ട് ഫിലിമുകൾ. വ്യത്യസ്തമായ ഒട്ടേറെ കഥകൾ ഉളളിൽ കൊണ്ടു നടക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നിർമ്മാതാക്കളെ കണ്ടെത്താൻ കഴിയാത്തതുമൂലം എല്ലാ കഥകളും സ്വപ്നത്തിൽ പറത്തികളയുന്ന വെറും കഥകൾ മാത്രമായി പോകുകയാണ്. പക്ഷേ ഇനി നമ്മുടെ ഒരു കഥകളും അങ്ങനെ കാറ്റിൽ പറത്തി കളയണ്ട. മനസ്സിലുളള കഥ ഷോർട്ട് ഫിലിം ആക്കാൻ ആശിക്കുന്നവർക്കായി അവസരം ഒരുക്കുകയാണ് കൊച്ചിയിലുളള ബജറ്റ് ലാബ് പ്രൊഡക്ഷൻസ്.
കഴിഞ്ഞ ദിവസം ബജറ്റ് ലാബ് പ്രൊഡക്ഷൻസ് കൊച്ചിയിൽ സംഘടിപ്പിച്ച ഷോർട്ട് ഫിലിം പ്രൊഡക്ഷൻ ഫെസ്റ്റിവൽ സീസൺ മൂന്നിൽ ആയിരത്തിലധികം പേരാണ് കഥകളുമായി എത്തിയത്. ഇതിൽ നിന്ന് ഏറ്റവും മികച്ച മൂന്ന് കഥകൾ തിരഞ്ഞെടുക്കുകയും നിർമ്മാണ ചിലവായ 1 ലക്ഷം രൂപ വീതം കെെമാറുകയും ചെയ്തു. ദർൾൻ, വിനാദ് ലീല, ടോണി ജയിംസ് എന്നിവരുടെ കഥകളാണ് തിരഞ്ഞെടുന്നത്.
ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയവർക്ക് ഫ്രെെഡെ ഫിലിംസ് സ്ഥാപകനും നടനുമായ വിജയ് ബാബുവുമായി കഥ പറയാനുളള അവസരവും നൽകി. ഷോർട്ട് ഫിലിം പ്രൊഡക്ഷൻ ഫെസ്റ്റിവൽ സീസൺ നാലിൻ്റെ ലോഗോ പ്രകാശനം വിജയ് ബാബു നടത്തി. തുടർന്ന് രണ്ട് പതിറ്റാണ്ടിനിടെ മലയാള സിനിമ രംഗത്തുണ്ടായ മാറ്റങ്ങൾ എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു. തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്, സംവിധായകരായ പ്രശോഭ് വിജയൻ, അഹമ്മദ് കബീർ, സുനിൽ എബ്രഹാം എന്നിവരും പങ്കെടുത്തു
content highlights: short film production festival in kochi