ഹെല്‍മെറ്റ് ധരിക്കാത്തവർക്ക് ‘പേപ്പറും പേനയും’ നല്‍കി ഭോപ്പാൽ പൊലീസ്

Bhopal police

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാല്‍ പൊലീസ് നല്‍കുന്നത് ‘പേപ്പറും പേനയും’. ഭോപ്പാലിലാണ് വ്യത്യസ്തമായ ശിക്ഷാ രീതി ട്രാഫിക് പൊലീസ് നടപ്പാക്കിവരുന്നത്. എന്തുകൊണ്ട് ഹെല്‍മെറ്റ് ധരിച്ചില്ല എന്നതിൻ്റെ കാരണമാണ് 100 വാക്കില്‍ കുറയാതെ എഴുതി നല്‍കേണ്ടത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഹെല്‍മറ്റ് ധരിക്കാതെ 150-ലേറെ ആളുകളാണ് കാരണം എഴുതി കൊടുത്തത്.

ഈ വേറിട്ട നടപടി ആരംഭിച്ചത് വെള്ളിയാഴ്ച അവസാനിക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ചാണ്. എന്നാല്‍ റോഡ് സുരക്ഷാ വാരം കഴിഞ്ഞാലും ഈ രീതി തുടരുമെന്നും പൊലീസ് അറിയിച്ചു.

Content Highlights: Bhopal police punishment for not wearing helmets is to write a 100-word essay