ഐഎഎസ് നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആസിഫ് കെ യൂസഫിനെതിരെ കേസെടുക്കും

aasif yusaf

സിവിൽ സർവീസ് പരീക്ഷയിൽ തെറ്റായ വിവരങ്ങൾ ഉളള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ തലശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിനെതിരെ കേസെടുത്തത് അന്വേഷിക്കാൻ വിജിലൻസ് സർക്കാറിന് ശുപാർശ നൽകും. ഒ ബി സി കാറ്റഗറിയിൽ സിവിൽ സർവീസ് നേടാൻ വേണ്ടിയാണ് ആസിഫ് വരുമാനം കുറച്ച് കാണിച്ച് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയത്. ഇതിനായി കണയന്നൂർ തഹസീൽദാർ നൽകിയ സർട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്ന് എറണാകുളം കളക്ടർ കണ്ടെത്തിയിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് വിജിലൻസിന്‍റെ റിപ്പോർട്ട്. എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട് കേന്ദ്രത്തിന് കെെമാറുകയും ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ആസിഫിനെതിരെ അന്വേഷണം നടത്തുകയും ചെയ്തു.

കുടുംബം ആദായനികുതി അടക്കുന്നത് മറച്ചുവച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥിയെന്ന് തെളിക്കാൻ ക്രീമിലെയർ ഇതരവിഭാഗത്തിൽപ്പെടുന്ന സർട്ടിഫിക്കറ്റാണ് ആസിഫ് യുപിഎസ്‍സിക്ക് മുന്നിൽ ഹാജരാക്കിയത്. ഇതുനസരിച്ചാണ് ആസിഫിന് കേരള കേഡറിൽ തന്നെ ഐഎഎസും ലഭിച്ചത്.

2015ൽ ആസിഫ് സിവിൽ സർവ്വീസ് പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന് 1.8 ലക്ഷം മാത്രമാണ് വരുമാനം എന്നായിരുന്നു സർട്ടിഫിക്കറ്റിൽ. കേന്ദ്രസർക്കാരിന്‍റെ നിർദ്ദേശ പ്രകാരം എറണാകുളം ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ ആസിഫ് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് തെറ്റാണെന്നും പരീക്ഷയെഴുതുമ്പോള്‍ ആസിഫിന്റെ കുടുംബത്തിന്‍റെ വരുമാനം 28 ലക്ഷമാണെന്നും ഇവർക്ക് പാൻ കാർഡ് ഉണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തികയായിരുന്നു.

content highlights: vigilance take case aganist aasif yusaf