എം.ജി സര്‍വകലാശാലയിലെ മാർക്ക്ദാനം അടക്കമുള്ള വിഷയങ്ങളിൽ ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍ സാബു തോമസ്. ഇനി മുതല്‍ സര്‍വ്വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാല ഭരണത്തില്‍ അമിത സമ്മര്‍ദ്ദം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ക്ക്ദാനം, വിവാദ അദാലത്ത്, ഫാള്‍സ് നമ്പർ രേഖപ്പെടുത്തിയ ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റംഗത്തിന് ഒപ്പിട്ട് നല്‍കിയ സംഭവത്തിലൊക്കെ നോട്ടക്കുറവുണ്ടായി എന്നാണ് വൈസ് ചാന്‍സിലര്‍ സമ്മതിക്കുന്നത്. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ അമിത സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന ഗവര്‍ണറുടേയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാൻ്റെയും വിമര്‍ശനത്തിന് ശേഷമാണ് എംജി വിസിയുടെ തുറന്ന് പറച്ചില്‍. അതേസമയം വിസി നല്‍കിയ വിശദീകരണങ്ങളില്‍ ഗവര്‍ണ്ണര്‍ തൃപ്തനാണെന്നും ഗവര്‍ണര്‍ വിസിക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കിയെന്നും വിവരമുണ്ട്.
Content Highlights: mg university vice-chancellor admits mark donation