കേന്ദ്ര ബജറ്റിൽ നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയർത്തിയേക്കും എന്നാണ് സൂചന. 300-ൽ അധികം ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഉയര്‍ത്തുന്നതിനുള്ള നിർദേശങ്ങൾ ഇതിനോടകം വാണിജ്യ വകുപ്പ് മന്ത്രാലയം നൽകിക്കഴിഞ്ഞു.
ഈ വർഷത്തെ ബജറ്റിൻറെ ലക്ഷ്യം ആഭ്യന്തര വിപണിയിൽ ഇറക്കുമതി കുറച്ചുകൊണ്ട് വരുമാനം വര്‍ധിപ്പിക്കുകയാണ്. ഉപഭോഗം വര്‍ധിപ്പിച്ച് കൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കാനും ബജറ്റിൽ ശ്രമം ഉണ്ടാകുമെന്നും നിർദ്ദേശങ്ങളുണ്ട്.
കളിപ്പാട്ടങ്ങൾ, ഫര്‍ണിച്ചറുകൾ, ഫൂട്ട് വെയര്‍, കോട്ടഡ് പേപ്പര്‍, റബര്‍ ഉത്പന്നങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് തീരുവ ഉയര്‍ന്നേക്കും എന്നാണ് സൂചന. ഇത് തടികൊണ്ടുള്ള ഉത്പന്നങ്ങളുടെ വില വര്‍ധിക്കുന്നതിന് ഉൾപ്പെടെ ഇടയാക്കിയേക്കും. ചെരുപ്പുകൾ അനുബന്ധ ഉത്പന്നങ്ങൾ എന്നിവയ്ക്ക് 10 ശതമാനം തീരുവ ഉയര്‍ത്തിയേക്കും എന്നും സൂചനയുണ്ട്.
Content highlights: more than 300 items may see customs duty hike in budget