തിരുവനന്തപുരം നഗരത്തിൽ മലിന ജലം വിതരണം ചെയ്ത വാട്ടർ ലോറി പിടികൂടി. നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെള്ളമെന്ന പേരില്‍ മലിനജലമായിരുന്നു നൽകികൊണ്ട് ഇരുന്നത്. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സ്‌ക്വാഡാണ് ടാങ്കർ ലോറി പിടികൂടിയത്.
എ.കെ.ട്രാന്‍സ്‌പോര്‍ട്ട് എന്ന പേരിലുള്ള ടാങ്കര്‍ ലോറി സെക്രട്ടറിയേറ്റിന് അടുത്തുളള ഹോട്ടലുകളിൽ ജലവിതരണം നടത്തവെയാണ് പിടികൂടിയത്. കുടിവെള്ളമെന്ന നിലയില്‍ മലിനജലം വിതരണം ചെയ്യുകയും ഉപഭോക്താക്കളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ പറഞ്ഞു.
ഫെബ്രുവരി ഒന്നു മുതല്‍ നഗരസഭ ലൈസന്‍സുള്ള ടാങ്കറുകള്‍ക്ക് മാത്രമേ നഗരത്തില്‍ ജലവിതരണം നടത്തുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ.
മലിന ജലം ഉപയോഗിച്ച അരുള്‍ജ്യോതി ഹോട്ടലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വയ്ക്കാനും മേയർ ഉത്തരവിട്ടു.
content highlights : polluted water supply lorry seized from thiruvananthapuram


