ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരീക്ഷണ ചക്രമാണ് ‘ലണ്ടന്‍ ഐ’ ഇന്ത്യയിലും വരുന്നു. മുംബൈ നഗരത്തിലായിരിക്കും ചക്രം കറങ്ങിത്തുടങ്ങുക. മുംബൈയിലെ ബാന്ദ്ര-വോര്‍ലി സീ ലിങ്കില്‍ ടോള്‍ പ്ലാസയ്ക്ക് മുന്നിലായിരിക്കും ഇതു സ്ഥാപിക്കുക എന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്.
ലണ്ടന്‍ നഗരത്തിന്റെ ആകാശദൃശ്യം കാണാനാണ് ഇത് സ്ഥാപിച്ചത്. പിന്നീട് ലണ്ടന്‍ നഗരത്തിൻറെ ഐഡൻ്റിറ്റിയായി മാറുകയായിരുന്നു. 135 മീറ്റര്‍ ഉയരമുള്ള ഈ ചക്രത്തില്‍ 32 മുറികള്‍ കാണാം. ഒരു മുറിയില്‍ 25 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മണിക്കൂറില്‍ 900 മീറ്റര്‍ വേഗത്തിലാണ് ഈ ചക്രം തിരിയുന്നത്. ഒരു ചക്രം പൂര്‍ത്തിയാക്കാന്‍ അര മണിക്കൂര്‍ ആണ്. ചെറിയ വേഗത്തിൽ ഇപ്പോഴും കറങ്ങി കൊണ്ടിരിക്കുന്നതിനാൽ കയറാനും ഇറങ്ങാനും ചക്രം നിര്‍ത്തേണ്ട ആവശ്യമില്ല.
തെളിഞ്ഞ അന്തരീക്ഷമാണെങ്കില്‍ 45 കിലോമീറ്റര്‍ വരെ ദൂരെയുള്ള കാഴ്ച്ചകള്‍ ഈ ചക്രത്തിലിരുന്ന് കാണാനാകും. 360 ഡിഗ്രിയില്‍ ചുറ്റുപാടും വീക്ഷിക്കാന്‍ കഴിയുമെന്നതാണ് ലണ്ടന്‍ ഐയെ വ്യത്യസ്ഥമാക്കുന്നത്. 1999 ഡിസംബര്‍ 31 ന് രാത്രിയിലായിരുന്നു ഉദ്ഘാടനം. ഇക്കാരണത്താല്‍ ലണ്ടന്‍ ഐ മില്ലേനിയം വീല്‍ എന്നും അറിയപ്പെടുന്നുണ്ട്. ഒരു വര്‍ഷം 35ലക്ഷം ആള്‍ക്കാര്‍ ഇതില്‍ കയറാറുണ്ട് എന്നാണ് കണക്കുകള്‍. അതായത് ഒരു ദിവസം ശരാശരി 10,000 ആളുകള്‍. ഒരാള്‍ക്ക് കയറാന്‍ 1200 രൂപയാണ്.
Content highlights: London’s Millenium wheel can also be soon seen in an Indian city


