ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന ഗിന്നസ് റെക്കോർഡ് ഉടമ ഖാഗേന്ദ്ര താപ മഗർ അന്തരിച്ചു. 27 വയസായിരുന്നു. രണ്ടടിയും 2.41 ഇഞ്ചും അഥവാ 67.08 സെൻ്റീമീറ്റര്‍ മാത്രം ഉയരമുള്ള ഖാഗേന്ദ്ര താപ മഗര്‍ ആണ് പൊഖാരയിലെ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടത്.
ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഹൃദയത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് സഹോദരന്‍ മഹേഷ് താപ മഗര്‍ പറഞ്ഞു. 2010ല്‍ തൻറെ 18ാം വയസ്സിലാണ് ആദ്യമായി ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന റെക്കോഡ് ഖാഗേന്ദ്ര താപ മഗറെ തേടിയെത്തിയത്. മഗർ തൻറെ 27 വയസ്സിനിടെ പന്ത്രണ്ടോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
മഗറിൻറെ മരണത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിൻറെ എഡിറ്റർ ഇൻ ചീഫ് ക്രെയ്ഗ് ഗ്ലെൻഡെ അനുശോചനം രേഖപ്പെടുത്തി. പരിചയപ്പെടുന്നവരെയെല്ലാം ആർദ്രമാക്കുന്നതായിരുന്നു മഗറിൻറെ തെളിച്ചമാർന്ന പുഞ്ചിരിയെന്ന് അനുശോചന സന്ദേശത്തിൽ ഗ്ലെൻഡെ കുറിച്ചു.
content highlights: world’s shortest man who measured 67.08 cm dies in nepal


